Thursday, 24 March 2016




പുലിവാൽ പിടിക്കുക എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് . പക്ഷെ ഇതുപോലെ ഒരു പുലിവാൽ ആരും പിടിച്ചു കാണുകയില്ല . നമ്മുടെ  രാഷ്ട്രീയക്കാർക്കും, ചാനലുകാർക്കും ഒന്നും  ഇതിന്റെ രഹസ്യം ഇതുവരെ പിടികിട്ടിയിട്ടില്ല   എന്ന് തോന്നുന്നു . ഇല്ലെങ്കിൽ ബ്രേക്കിംഗ്  ന്യൂസ്ഒക്കെ വന്നേനെ . പിന്നെ ചില ചാനൽ മേധാവികൾ ഇലക്ഷന് ഒരു കൈ നോക്കുവാനുള്ള തിരക്കിലാണ് . എന്തായാലും എനിക്ക് അത്തരം തിരക്ക് ഒന്നും ഇല്ലാത്തതുകൊണ്ട്  ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകന്റെ റോളിലാണ് . എന്റെ നിരീക്ഷണം ശരിയാണെന്ന് നിങ്ങളും യോജിക്കും ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണ പദ്ധതിയുമായി കെ പി സി സി പ്രസിഡണ്ട്ആയിരുന്ന ചെന്നിത്തലക്ക് ഒരു ബന്ധവും ഇല്ലെന്നു   പറയാം . ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുത്ത ഒരു സമിതിയിലും അദ്ദേഹം അംഗമായിരുന്നില്ല . അങ്ങിനെ ഉള്ള ഒരാൾക്ക്  200 കോടിയുടെ പൊതുമുതൽ നഷ്ടമായ  ടൈറ്റാനിയം അഴിമതി കേസിൽ  ഉബൈദ് ജഡ്ജി സംരക്ഷണം  നൽകേണ്ട ഗതികേട്   എങ്ങിനെ ഉണ്ടായി എന്നറിയുമ്പോൾ എല്ലാവരും ചിരിക്കും .  ഇതാണ് യഥാർത്ഥ പുലിവാൽ . അഴിമതിക്ക് വേണ്ടി ഉണ്ടാക്കിയ പദ്ധതിക്കെതിരെ ഞാൻ കേസ് തുടങ്ങുന്നത് 2000 നവംബറിൽ . അന്ന് ഇ. കെ .നായനാർ മുഖ്യമന്ത്രി .  പല സംഭവങ്ങളും അതിനു ശേഷം ഉണ്ടായി . 10.2.2006   ആണ് ടൈറ്റാനിയം   കമ്പനി പദ്ധതിക്ക് കരാർ നൽകുന്നത്.  6.6.2006 മുഖ്യമന്ത്രിക്ക് ഞാൻ നൽകിയ    പരാതിയിലാണ് 6.10.2006 സർക്കാർ  വിജിലൻസ്   അന്വേഷണത്തിന് ഉത്തരവ്  ഇട്ടത് .  ചോദ്യം ചെയ്യേണ്ട ആൾക്കാരുടെ പട്ടിക ഞാൻ  നൽകിയിരുന്നു . അതിൽ കെ ആന്റണിയും , വി എസ് അച്ചുതാനന്ദനും ഒക്കെ ഉണ്ടായിരുന്നു . എന്നാൽ  ചെന്നിത്തല ഉണ്ടായിരുന്നില്ല .   
2011 മാർച്ചിലാണ് രാമചന്ദ്രൻ മാസ്റർ വാർത്താ സമ്മേളനം വിളിച്ചു പൊട്ടിക്കരഞ്ഞത് . പദ്ധതിക്ക്  ക്ലിയറൻസ്  നൽകാതിരുന്നപ്പോൾ   ചെന്നിത്തല തന്നെ ഭീഷണി പെടുത്തി എന്നായിരുന്നു ആരോപണം . ഇതേ തുടർന്ന് വി എസ് ന്റെ അനുഭാവിയായ ടൈറ്റാനിയത്തിലെ   ഒരു സി ടി യു  നേതാവ് വിജിലൻസ് കോടതിയെ സമീപിച്ചു  . പുതിയ ഒരു ആന്വേഷണത്തിന് ഉത്തരവ് ഇടുവാൻ കോടതി വിസമ്മതിച്ചു . തെളിവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ വിജിലന്സിനു നല്കുവാൻ പറഞ്ഞു . രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കേസ് ആയിരുന്നു അത് . 2005 നു മുൻപ് എന്ത് സംഭവിച്ചു , ഞാൻ 15.3.2001 ലോകായുക്തിൽ നിന്നും സ്റ്റേ മേടിച്ചു കമ്പനിയുടെ തലയിൽ നിന്നും  ഒഴിവാക്കി കൊടുത്ത പദ്ധതി എങ്ങിനെ കമ്പനിയുടെ തലയിൽ വന്നു  എന്നൊന്നും സി ടി യു ക്കാരന്റെ പരാതിയിൽ ഇല്ല . 8 വർഷം കേരള ഹൈക്കോടതിയിൽ നടന്ന കള്ള കേസിനെ കുറിച്ചും മൌനം . വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നഷ്ടമായ കോടികളെ ക്കുറിച്ച്  അയാളുടെ പരാതിയിൽ ഒന്നും ഇല്ല . ആരോപണം ഉന്നയിച്ച രാമചന്ദ്രൻ മാസ്റർ വിജിലൻസിന് മുൻപിൽ തെളിവൊന്നും നൽകിയില്ല .  മുഖ്യമന്ത്രിയുടെയും ,ആഭ്യന്തര മന്ത്രിയുടെയും  മൊഴി വിജിലൻസ് രേഖപ്പെടുത്തി . കുഞ്ഞാലിക്കുട്ടിയും , ഇബ്രാഹിം കുഞ്ഞും , എളമരം കരീമും ഒക്കെ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട് . ടൈറ്റാനിയത്തിൽ ഉമ്മൻ ചാണ്ടി 250 കോടി വിഴുങ്ങി എന്ന് സി പി എമ്മിന്റെ നേതാക്കന്മാരും ,ചില ചാനലുകാരും കൊട്ടി ഘോഷിച്ചു . എന്നാൽ ഒരു സി പി എം നേതാവ് പോലും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും എതിരെ വിജിലൻസിന് മുൻപാകെ മൊഴി നൽകിയിട്ടില്ല .എളമരം കരീം നൽകിയ മൊഴി ചിരിക്കാനും ചിന്തിക്കാനും വകയുള്ളതാണ്. കേരളത്തിലെ അഡ്ജസ്റ്റ് മെന്റ്       രാഷ്ട്രീയത്തിന് ഏറ്റവും വലിയ തെളിവാണ് കരീമിന്റെ മൊഴി.
പൊതുമുതൽ നഷ്ടം ഉണ്ടെങ്കിലും അഴിമതിയാണെന്ന് തെളിവില്ലെന്ന് 2013 മാർച്ചിൽ വിജിലൻസ് ,കോടതിയിൽ റിപ്പോർട്ട്നൽകി. അന്വേഷണ റിപ്പോർട്ട്ഞാൻ ചോദ്യം ചെയ്തു . വിജിലൻസ് അന്വേഷണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ വിവരാവകാശ     നിയമം ഉപയോഗിച്ച് ഞാനും   അന്വേഷണം നടത്തിയിരുന്നു . 158 അനുബന്ധ രേഖകൾ സഹിതം 900 പേജ് വരുന്ന അന്വേഷണ റിപ്പോർട്ട്‌ 2011 ജനുവരി 15 നു സുപ്രീം   കോടതിക്കും, പ്രധാന മന്ത്രിക്കും നൽകുകയുണ്ടായി. കോപ്പി  വിജിലന്സിനും നൽകി . വിജിലൻസ് കോടതിയിലെ കേസ് അട്ടിമറി ക്കുവാനുള്ള  ശ്രമമാണ് പിന്നീട് ഉണ്ടായത് . അതിനെതിരെ ശക്തമായി തന്നെ ഞാൻ പ്രതികരിച്ചു . അഴിമതിയിൽ കുറ്റക്കാരായ ചില വമ്പന്മാർ ഉണ്ട് . കുടുങ്ങും എന്ന് മനസ്സിലായപ്പോഴാണ്  എൻ എസ് എസ്  ന്റെ  നേതാവിന്റെ സ്വാധീനം ഉപയോഗിച്ച്  ചെന്നിത്തലക്ക് താക്കോൽ സ്ഥാനം പിടിച്ചു മേടിച്ചു നൽകിയത് . വമ്പന്മാരെ രക്ഷിക്കുക എന്ന ബാധ്യതയും ഇപ്പോൾ ചെന്നിത്തലക്ക് ഉണ്ട് . വിജിലൻസ് കോടതി വിധി പറയാതെ 10 മാസം കേസ് പൂഴ്ത്തിവെച്ചപ്പോൾ ചെന്നിത്തലയുടെ കീഴിലെ വിജിലൻസ് അനങ്ങിയില്ല . ഒരു രാഷ്ട്രീയ പാർട്ടിയും അനങ്ങിയില്ല . ചാനലുകാരും അനങ്ങിയില്ല .   6.6.2014 വിജിലൻസ് ജഡ്ജിക്കെതിരെ ഞാൻ നടപടി ആവശ്യപ്പെട്ടു . അങ്ങിനെയാണ് 28.8.2014 വിധി പറയുവാൻ  കോടതി  നിർബന്ധിതമായി തീർന്നത്‌.  എഫ് ആർ രെജിസ്റ്റർ ചെയ്യുവാനാണ് ഉത്തരവ് .    ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുറ്റക്കാരാണെന്ന് ഉത്തരവിൽ ഇല്ല. അവർക്കെതിരെ കേസ് എടുക്കണമെന്നും  കോടതി പറഞ്ഞിട്ടില്ല . കോടതിയുടെ നിരീക്ഷണങ്ങളിൽ പല തെറ്റുകളും ഉണ്ട് .  10 മാസം പൂഴ്ത്തി വെച്ചിട്ടും കേസ് പഠിക്കുവാൻ ജഡ്ജിക്ക് സമയം കിട്ടിയില്ല . തെറ്റുകൾ തിരുത്തുവാൻ  ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട് .
1.9.2014 ടി ബാലകൃഷ്ണൻ   എന്ന . .എസ് കാരൻ  ഹൈക്കോടതിയിൽ നിന്നും വിജിലൻസ് കോടതി ഉത്തരവിനെതിരെ സ്റ്റേ മേടിച്ചു . എന്നാൽ പിന്നീട്  കേസ് തള്ളി പോയി .  ടൈറ്റാനിയം അഴിമതിക്കാരെ   രക്ഷിക്കുക എന്ന വ്യവസ്ഥയിലാണ്  ചെന്നിത്തലയെ ചിലർ ആഭ്യന്തര മന്ത്രി ആക്കിയതെന്നു വ്യക്തം . 25.11.2014 വിജിലൻസ് കോടതി ഉത്തരവ്    റദ്ദു ചെയ്യണം എന്നും പറഞ്ഞു  ചെന്നിത്തല  തന്നെ ഹൈക്കോടതിയെ സമീപിച്ചു . എന്നാൽ ഹൈക്കോടതി അതിനു വിസമ്മതിച്ചു. എന്നാൽ ആഭ്യന്തര മന്ത്രിക്കു സംരക്ഷണം ഏർപ്പെടുത്തി.ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ അദ്ധേഹത്തെ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ പാടില്ല   എന്നാണ് ഉത്തരവ്. എനിക്ക് നോട്ടീസ് വന്നപ്പോൾ നല്ല മറുപടിയും നൽകി . ഹൈക്കോടതിയുടെ   സംരക്ഷണം  എന്തോ മഹത്തായ കാര്യം ആണെന്നാകും വക്കീൽ ചെന്നിത്തലയെ ധരിപ്പിച്ചിരിക്കുന്നത് . എന്നാൽ ഇതൊരു പുലിവാൽ ആണെന്നുള്ളതാണ്വസ്തുത . '' ഗ്രൂപ്പുകാർ ഇപ്പോൾ ഊറി ചിരിക്കുന്നുണ്ടാകും . 200 കോടിയുടെ നഷ്ടം ഉണ്ടാക്കിയ ടൈറ്റാനിയം അഴിമതി കേസിൽ   ഹൈക്കോടതിയുടെ സംരക്ഷണയിൽ കഴിയുന്ന ചെന്നിത്തലയെ യു ഡി എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെക്കോ , മന്ത്രി സ്ഥാനത്തെക്കോ പരിഗണിക്കുവാൻ ഹൈകക മാണ്ടും , കെ പി സി സി യും ഒരിക്കലും തയ്യാറാവുകയില്ല . അഴിമതിക്കെതിരെ പോരാടുവാൻ കോണ്ഗ്രസ് കാർ മുൻപോട്ടു വരണം എന്നും പറഞ്ഞു സോണിയാജിയും , രാഹുൽജിയും, ആന്റണി ജിയും , സുധീരൻ ജിയും  ഒക്കെ ആഹ്വാനങ്ങൾ നടത്താറുണ്ട്‌ . അപ്പോൾ പിന്നെ   ടൈറ്റാനിയം അഴിമതി കേസിൽ   ഹൈക്കോടതിയുടെ സംരക്ഷണയിൽ കഴിയുന്ന  ചെന്നിത്തലക്ക് മത്സരിക്കുവാൻ സീറ്റ് നൽകുന്നത്  ഏതു  ആദർശത്തിന്റെ പേരിലാണ്?. ഇക്കാര്യം ചോദിച്ചു കൊണ്ട് രാഹുൽജിക്കും, സുധീരൻ ജിക്കും ഞാൻ കത്തയക്കുവാൻ   പോകുകയാണ് . ചോദിക്കുവാൻ എനിക്ക് അവകാശം ഉണ്ട്. ടൈറ്റാനിയം അഴിമതിക്കെതിരെ  കോണ്ഗ്രസ് പാർട്ടി നിലപാട് വ്യക്തമാക്കണം .

  ചെന്നിത്തലയെ ചോദ്യം ചെയ്യുവാനും അറസ്റ്റ്  ചെയ്യുവാനും അനുവാദം നൽകണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടെണ്ടത്  അഡ്വക്കേറ്റ്  ജനറൽ ആണ് .അഡ്വക്കേറ്റ്  ജനറൽ  ആരുടെ ആളാണെന്നു എല്ലാവർക്കും അറിയാം  . അത് കൊണ്ട് അത്തരത്തിലുള്ള  ഒരു ആവശ്യം അദ്ദേഹം ഒരിക്കലും ഉന്നയിക്കുകയില്ല .  
   ആഭ്യന്തര മന്ത്രിക്കു ഹൈക്കോടതി നൽകിയ സംരക്ഷണം പിൻവലിക്കണം എന്ന്  ഞാൻ പറഞ്ഞപ്പോൾ കോണ്ഗ്രസ് കാർ തെറ്റിദ്ധരിച്ചു . നല്ല ബുദ്ധി പറഞ്ഞു കൊടുത്താലും കുഴപ്പം .  ഇനി ഇപ്പോൾ   പുലിവാലിൽ നിന്നും രക്ഷപെടുവാൻ   ഒരു വഴിയെ ഉള്ളു. ആഭ്യന്തര മന്ത്രി തന്നെ ഹൈക്കോടതിയിൽ ഹാജരായി  ടൈറ്റാനിയം കേസിൽ തന്നെ ചോദ്യം ചെയ്യുവാനും അറസ്റ്റ്  ചെയ്യുവാനും  വിജിലൻസിന് അനുവാദം  നൽകണമെന്ന് ഉബൈദ്  ജഡ്ജി യോട് ആവശ്യപ്പെടുക. ലോകത്തെ   ഒരു   രാഷ്ട്രീയ നേതാവും ഇന്ന് വരെ  ഇത്തരത്തിലുള്ള ഒരു ആവശ്യം കോടതിയിൽ ഉന്നയിച്ചിട്ടുണ്ടാവുകയില്ല. ആദർശ ധീരൻ എന്ന്  ചാനലുകാരും , പത്രക്കാരും കൊട്ടി ഘോഷിക്കും .  ആദർശ ധീരന്മാർ എന്ന് എല്ലാവരും കൊട്ടി ഘോഷിക്കുന്ന വി എസ്സും ,, സുധീരനും , ആന്റണിയും ഒക്കെ ഞെട്ടും . ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലക്ക് പങ്കൊന്നും ഇല്ലെങ്കിൽ എന്തിനാണ് വിജിലന്സിനെ പേടിക്കുന്നത് . ? ഉമ്മൻ ചാണ്ടിയെ അതി ദൂരം കടത്തി വെട്ടുന്ന രാഷ്ട്രീയ തന്ത്രം ആണ്  ഞാൻ പറഞ്ഞത് . അധികം സമയം ഇല്ല. താമസിച്ചു പോയാൽ ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി തീർക്കുന്ന   ഒന്നായി ടൈറ്റാനിയം കേസ് മാറും .  പേരാവൂരിന്റെ ഷെർലോക്ക് ഹോംസ് പ്രവചിക്കുന്നു .                              .